ജില്ലാ വാർത്ത

ഗുരുവായൂരിൽ പോയി മടങ്ങവെ അപകടം, ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുവായൂരിൽ പോയി മടങ്ങവെ കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. പേട്ട തുലയിൽ െലയ്ൻ തുലയിൽ വീട്ടിൽ കെ.എൻ.ആർ.എ. 307ൽ കൃഷ്ണഗാഥ എസ്.ജെ.(31) ആണ് മരിച്ചത്.

കഴിഞ്ഞമാസം 23-ന് കൊല്ലത്തുണ്ടായ അപകടത്തിൽ കൃഷ്ണഗാഥയുടെ മകൾ ജാനകിയും അച്ഛന്റെ അമ്മ കൃഷ്ണകുമാരിയും മരിച്ചിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണഗാഥ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave A Comment