ജില്ലാ വാർത്ത

ചണ്ഡാലഭിക്ഷുകിക്കും ദുരവസ്ഥക്കും നൂറാം വാർഷികം: പരിപാടികളുമായി സാഹിത്യ അക്കാദമി

തൃശ്ശൂർ : കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളുടെ നൂറാം വാർഷികത്തിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച എം.എ. ബേബി നിർവഹിക്കും. അക്കാദമി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷനാകും.

വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, അക്കാദമി അംഗങ്ങളായ ഇ.പി. രാജഗോപാലൻ, വി.എസ്. ബിന്ദു, കവി പി. രാമൻ എന്നിവർ പങ്കെടുക്കും.

‘നവോത്ഥാനത്തിന്റെ സ്പന്ദങ്ങൾ: ചണ്ഡാലഭിക്ഷുകിയിലും ദുരവസ്ഥയിലും’ എന്ന വിഷയത്തിലുള്ള സെമിനാറിൽ സജയ് കെ.വി., ഡോ. അജയ് ശേഖർ, മായാ പ്രമോദ് എന്നിവർ പ്രബന്ധാവതരണം നടത്തും. 20-ന് സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നൂറാം വാർഷികാഘോഷം സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. മൈന ഉമൈബാൻ, സോമൻ കടലൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Leave A Comment