തൃശൂർ :വാഹനീയം 2022 പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 22 ന് നടക്കും. അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഹാളില്‍ നടക്കുന്ന അദാലത്ത് രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് അപേക്ഷകരുമായി നേരിട്ട് സംവദിച്ച് പരാതികളില്‍ ദ്രുതഗതിയില്‍ നടപടികളും തീര്‍പ്പാക്കലും നടത്തും . ഓണ്‍ ലൈന്‍ ഇടപാടുകള്‍ക്കുള്ള സൗകര്യവും ഉണ്ടായിരിക്കും.
Leave A Comment