പഞ്ചായത്ത് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഐ അംഗത്തിനെതിരെ പരാതി
മൂന്നാര്‍: വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതായി ആരോപണം. എല്‍ഡിഎഫ് അംഗവും സിപിഐ പ്രതിനിധിയുമായ ആളാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്.
സംഭവം വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അംഗത്തിനെതിരെ അധിക്യതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വനിത കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വനിത അംഗങ്ങള്‍.
15 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തത് മാസങ്ങള്‍ക്ക് മുമ്പാണ്. ആരോപണങ്ങള്‍ക്ക് കാരണം ഇത്തരം പ്രശ്നങ്ങളാണെന്നാണ് മറുവിഭാഗം പറയുന്നത്.
Leave A Comment