ജില്ലാ വാർത്ത

ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ്; പണമടച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മിഠായി, പരാതിയുമായി രക്ഷിതാക്കള്‍

പത്തനംതിട്ട:വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വിവേചനം കാണിക്കുന്നെന്ന് പരാതിയുമായി രക്ഷിതാക്കള്‍.ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്‍കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്‍കി കുട്ടികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. പരുമല കെ വി എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് രക്ഷിതാക്കളുടെ പരാതി. 

ഇംഗ്ലീഷ് പഠിപ്പിക്കാനായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചിരുന്നു. ചില രക്ഷിതാക്കള്‍ക്ക് ഇതിനായി പണം നല്‍കാന്‍ സാധിച്ചില്ല. കുട്ടികളെ മാനസികാമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്‍കിയ കുട്ടികളെ മാത്രം ഓഫീസിലേക്ക് വിളിച്ചുവരുത്തി മിഠായി നല്‍കിയെന്നും ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുട്ടികള്‍ പറഞ്ഞു.

Leave A Comment