ഗ്യാസ് ഏജൻസിയിലെ സിഐടിയു ഭീഷണി; ഉടമ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: വൈപ്പിനിൽ സിഐടിയുവിന്റെ ഭീഷണി നേരിടുന്ന വനിതാ ഗ്യാസ് ഏജൻസി ഉടമ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.തന്റെ ഏജന്‍സിക്കും ഗ്യാസ് വിതരണത്തിനും സംരക്ഷണം വേണമെന്നാണ് ഹര്‍ജിയിലെ ഉടമയുടെ ആവശ്യം.
അതേസമയം, വിഷയത്തിൽ വ്യവസായമന്ത്രി പി. രാജീവ് ഇടപെട്ടു. ജില്ലാ വ്യവസായ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച ഗ്യാസ് ഏൻസിയിലാണ് സിഐടിയു പ്രവർത്തകർ ഭീഷണിയുമായി എത്തിയത്. താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
സിഐടിയു വിഭാഗത്തിൽപ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉടമ പറഞ്ഞു. കൊല്ലാൻ മടിക്കില്ലെന്ന് സിഐടിയുക്കാർ പറഞ്ഞുവെന്ന് ഗ്യാസ് ഏജൻസി ഉടമ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്തു. ഉടമയുടെ ഭർത്താവിന് മർദനമേറ്റതായി പരാതിയുണ്ട്.
Leave A Comment