ജില്ലാ വാർത്ത

അത്താണി ജങ്ഷനിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു, ഗതാഗതം തടസപ്പെട്ടു

അത്താണി : ദേശീയപാതയിൽ അത്താണി ജങ്ഷനിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. എയർ ലിങ്ക് കാസിൽ ഹോട്ടലിനു മുൻപിൽ  ആണ് സംഭവം. റോഡിന് സമീപത്തുനിന്ന വലിയ മരത്തിന്‍റെ കൊമ്പ് തനിയെ ഒടിഞ്ഞുവീഴുകയായിരുന്നു. വൈദ്യുതി ലൈനിൽ കൊമ്പ് തടഞ്ഞ് തൂങ്ങിയതിനാൽ സമീപത്തെ അഞ്ച് പോസ്റ്റുകൾ ഒടിഞ്ഞു. ഇതോടെ അത്താണിയിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഗതാഗതവും തടസ്സപ്പെട്ടു. വിവരമറിയിച്ചതിനേ ത്തുടർന്ന് അങ്കമാലി ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. പൗലോസ് നേതൃത്വം നൽകി.

Leave A Comment