ജില്ലാ വാർത്ത

ഓട്ടോയുടെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീണു; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: ഓട്ടോ നിയന്ത്രണം വിട്ട് ഡോര്‍ തുറന്നു റോഡിലേക്കു തെറിച്ചു വീണ് 10 വയസ്സുകാരിക്കു ദാരുണാന്ത്യം.തുമ്പമട മുണ്ടയ്ക്കല്‍ മനോജ് – സന്ധ്യ ദമ്പതികളുടെ മകള്‍ എലിക്കുളം എംജിഎം യുപി സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ത്ഥിനി നിരഞ്ജന (10) ആണ് മരിച്ചത്.

ബന്ധുവീട്ടിലായിരുന്ന കുട്ടികളെ കൂട്ടി മാതാപിതാക്കള്‍ ഗുഡ്‌സ് ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങവേയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ മൃഗാശുപത്രിക്കു സമീപം വെച്ചായിരുന്നു അപകടം ഉണ്ടായത്.

മനോജും സന്ധ്യയും മക്കളായ നിരഞ്ജനയും നീരജും സഞ്ചരിച്ചിരുന്ന ഓട്ടോ റോഡില്‍ കിടന്ന കല്ലില്‍ കയറി നിയന്ത്രണം വിടുകയായിരുന്നു.

Leave A Comment