പ്രോസിക്യൂട്ടർക്ക് ഫീസ് അനുവദിക്കണം;കെ പി എം എസ്
തൃശ്ശൂർ : അട്ടപ്പാടി മധു കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർക്ക് ഫീസ് അനുവദിക്കാത്ത കേരള സർക്കാരിൻ്റെ നടപടി കടുത്ത അനീതിയാണ്. 75 സിറ്റിംഗ് പിന്നിട്ടിട്ടും ഒരു രൂപ പോലും ഫീസ് നൽകാതെയും മുൻപുള്ള മൂന്ന് പ്രോസിക്യൂട്ടർമാർക്കും ഫീസ് നൽകാതിരുന്നതും കേസ് അട്ടിമറിക്കുവാനും പ്രതികളെ സഹായിക്കുവാനുമാണ്.സ്വർണ്ണക്കടത്തു കേസ് ബാംഗ്ലൂരിലേക്ക് മാറ്റാതിരിക്കാൻ സുപ്രീം കോടതിയിൽ കേസ് വാദിക്കാനായി കപിൽ സിബലിന് ഒരു സിറ്റിംഗിന് 15.5 ലക്ഷം രൂപ അനുവദിച്ചപ്പോൾ അട്ടപ്പാടി മധുവധക്കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർക്ക് പ്രതിഫലം നൽകാത്തത് ഇരട്ടനീതിയാണെന്നും പട്ടിക വിഭാഗങ്ങളോടുള്ള സർക്കാരിൻ്റെ കപട സ്നേഹം മറനീക്കി പുറത്തു വരികയാണ്.സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേരളം ഉറ്റുനോക്കുന്ന കേസ് പ്രോസിക്യൂട്ടർക്ക് പ്രതിഫലം നൽകി തെറ്റ് തിരുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Leave A Comment