ജില്ലാ വാർത്ത

ലഹരി സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ മോചിപ്പിച്ച് പൊലീസ്

കോഴിക്കോട്: ലഹരി സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. ആറംഗ സംഘം തട്ടിക്കൊണ്ട് പോയ കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിയെ ആണ് പൊലീസ് മോചിപ്പിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ലഹരി വസ്തുക്കൾ വാങ്ങിയതിന്റെ പണം നല്‍കാത്തതിനെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിക്കൊണ്ട് പോയ യുവാവിനെ വാഹനത്തിൽ വെച്ച് സംഘം മർദിച്ചെന്ന് പൊലീസ് പറയുന്നു

Leave A Comment