നിയമന വിവാദം; നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നു. പ്രവര്‍ത്തകരും നേതാക്കളും ഓഫീസിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ്. മേഖലയില്‍ വലിയ പോലീസ് സന്നാഹവും ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം, നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെയും നഗരസഭാ പാർലമെന്ററി സെക്രട്ടറി ഡി.ആര്. അനിലിന്റെയും ഓഫീസ് മുറിക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം പുരോഗമിക്കുകയാണ്.
ഇരുവരുടെയും ഓഫീസിന് മുന്നിൽ കൊടികെട്ടിയ ബിജെപി കൗൺസിലർമാർ നിലത്ത് കിടന്നും ഇരുന്നുമാണ് പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വലിയ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.
സ്ത്രീകൾ ഉൾപ്പടെയുള്ള ബിജെപി പ്രവർത്തകരും നഗരസഭയിൽ സംഘടിച്ചെത്തിയിട്ടുണ്ട്.
Leave A Comment