ജില്ലാ വാർത്ത

നെടുമ്പാശ്ശേരി പള്ളിയിൽ തിരുശേഷിപ്പ് സ്ഥാപിച്ചു

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി സെയ്ന്റ് ജോർജ് യാക്കോബായ പള്ളിയിൽ വടക്കൻ പറവൂർ സെയ്ന്റ് തോമസ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൽ ജലീൽ മാർ ഗ്രിഗോറിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു.

പറവൂർ പള്ളിയിൽനിന്ന്‌ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് ഘോഷയാത്രയായി പള്ളിയിലെത്തിച്ചത്. അത്താണി സെയ്ന്റ് ജോർജ് ചാപ്പലിൽ തിരുശേഷിപ്പിന് പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റ് സി.വൈ. ശാബോർ, ഭരണസമിതി അംഗങ്ങൾ, ബി.ജെ.പി. സംസ്ഥാന സമിതി അംഗം എം.എൻ. ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Leave A Comment