ജില്ലാ വാർത്ത

മെഗാ കേബിൾ ഫെസ്റ്റിന്‌ കൊച്ചിയിൽ തുടക്കം

കൊച്ചി : ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ, കേബിൾ ബ്രോഡ്ബാൻഡ്, ഐ.പി.ടി.വി. രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ മെഗാ കേബിൾ ഫെസ്റ്റ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാജ്യസഭാ എം.പി. ഡോ. വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും കേരള ഇൻഫോ മീഡിയയുടെയും നേതൃത്വത്തിലാണ് ഫെസ്റ്റ്. ചടങ്ങിൽ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അധ്യക്ഷനായി.

ബി.ബി.സി. സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷൻ ഹെഡ് സുനിൽ ജോഷി മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ, സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, കെ.സി.സി.എൽ. ചെയർമാൻ കെ. ഗോവിന്ദൻ, കേരള ഇൻഫോ മീഡിയ സി.ഇ.ഒ. എൻ.ഇ. ഹരികുമാർ എന്നിവർ സംസാരിച്ചു.

'വാർത്താ ചാനലുകളിൽ നവമാധ്യമ സ്വാധീനം' സെമിനാറിൽ മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ശ്രീകണ്ഠൻ നായർ, സിന്ധു സൂര്യകുമാർ, ടി.എം. ഹർഷൻ, നവമാധ്യമ നിരീക്ഷകൻ റാം മോഹൻ പാലിയത്ത് എന്നിവർ പങ്കെടുത്തു.

Leave A Comment