റവന്യൂ ജില്ലാ സ്കൂൾ കായികമേള: ആദ്യദിനം കുന്നംകുളം കസറി
തൃശൂർ: റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ കുന്നംകുളം ഉപജില്ലയ്ക്കു മുന്നേറ്റം. 22 ഇനങ്ങളിലേക്കുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറു സ്വർണവും ഒരു വെങ്കലവുമടക്കം 31 പോയിന്റു നേടിയാണ് കുന്നംകുളം ഒന്നാമതെത്തിയത്.
30 പോയിന്റ് നേടി ചാലക്കുടിയും 25 പോയിന്റ് നേടി തൃശൂർ ഈസ്റ്റും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മൂന്നു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവുമാണ് ചാലക്കുടി കരസ്ഥമാക്കിയത്. മൂന്നു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും തൃശൂർ ഇസ്റ്റ് സ്വന്തമാക്കി.
സ്കൂൾ അടിസ്ഥാനത്തിൽ 30 പോയിന്റുമായി പന്നിത്തടം കോൺകോഡ് സ്കൂൾ ഒന്നാംസ്ഥാനത്താണ്. 13 പോയിന്റോടെ തൃശൂർ കാൽഡിയൻ എച്ച്എസ്എസ് രണ്ടാമതും ഒന്പത് പോയിന്റോടെ തൃശൂർ വിജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
സ്വർണജേതാക്കൾ:
സത്ചിന്ത് മാധവ് (സബ് ജൂണിയർ 80 മീറ്റർ ഹർഡിൽസ്), എ.പി. യാദവ് കൃഷ്ണ (ജൂണിയർ ഹൈജംപ്), വി.എം. അശ്വതി (സബ് ജൂണിയർ 80 മീറ്റർ ഹർഡിൽസ്), സി.എസ്. ആൻമരിയ (സബ് ജൂണിയർ ഹൈ ജംപ്), വിജയ് കൃഷ്ണ (ജൂണിയർ 110 മീറ്റർ ഹർഡിൽസ്), എ.എസ്. മനു (ജൂണിയർ ഹൈ ജംപ്), ഏബൽ ബിനോയ് (ജൂണിയർ പോൾവോൾട്ട്), മുഹമ്മദ് സിനാൻ (ജൂണിയർ ഹാമർത്രോ), വി.യു. ജിഷ്ന (ജൂണിയർ 100 മീറ്റർ ഹർഡിൽസ്), കെ.ബി. മിത്ര (ജൂണിയർ
ഹൈജംപ്), ടി.ഡി. മാളവിക (ജൂണിയർ പോൾവോൾട്ട്), കെ.ജെ. ഗോകുൽകൃഷ് ണൻ (സീനിയർ 110 മീറ്റർ ഹർഡിൽസ്, ഹൈജംപ്), കെ.ടി. ഷഹീം (സീനിയർ പോൾവോൾട്ട്), ബേസിൽ പോൾ (സീനിയർ ഹാമർത്രോ), ഇ.എസ്. ശിവപ്രിയ (സീനിയർ 100 മീറ്റർ ഹർഡിൽസ്), പി.എസ്. അഭിനന്ദന (സീനിയർ ഹൈജംപ്), എ.എസ്. കൃഷ്ണപ്രിയ (സീനിയർ പോൾവോൾട്ട്), എ.ബി. കീർത്തന (സീനിയർ ഹാമർത്രോ), സുഹൈമ നിലോഫർ (ജൂണിയർ ഹാമർത്രോ), എം.എസ്. അശ്വിൻ, പി.ജെ. ശ്രീദേവി (ക്രോസ് കൺട്രി).
Leave A Comment