കളമശേരിയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം തള്ളി
കളമശേരി: ഒരാളുടെ മാത്രം ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിക്കുന്ന കളമശേരിയില്‍ ഭരണപക്ഷ കൗണ്‍സിലറുടെ കുറുമാറ്റത്തെത്തുടര്ന്ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം തള്ളി. രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചേങ്കിലും ബിജെപി അംഗം അവിശ്വാസത്തെ പിന്തുണച്ചില്ല.
42 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 21 പേരും, എല്‍ഡിഎഫിന് 20 പേരുമാണുള്ളത്. യുഡിഎഫിനൊപ്പം നില്ക്കുന്ന രണ്ടു സ്വതന്ത്രരില്‍ 18-ാം ഡിവിഷനില്‍നിന്ന് ലീഗ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കെ.എച്ച്.എസ്. സുബൈര്‍ എല്‍ഡിഎഫ് പക്ഷത്തേക്ക് ചേക്കേറിയതാണ് ഇപ്പോഴുണ്ടായ ഭരണ പ്രതിസന്ധി സൃഷ്ടിച്ചത്.
Leave A Comment