വീട്ടുകാരറിയാതെ രാത്രിയിൽ റൈഡിങ്ങിനിറങ്ങിയ മാളയിലെ വിദ്യാർഥികൾ പിടിയിൽ
നെടുമ്പാശ്ശേരി : രാത്രിയിൽ അപകടകരമായ രീതിയിൽ ഇരുചക്രവാഹനം ഓടിച്ച പ്ലസ് ടു വിദ്യാർഥികൾക്കെതിരേ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് ബുള്ളറ്റിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്. 18 വയസ്സിൽ താഴെയുള്ള തൃശ്ശൂർ മാള സ്വദേശികളായ മൂന്നുപേരും പ്ലസ് ടുവിന് ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്.
രാത്രി ഭക്ഷണംകഴിഞ്ഞ് വീടുകളിൽ ഉറങ്ങാൻ കിടന്നശേഷം രാത്രി 12-ഒാടെ വീട്ടുകാർ അറിയാതെ വാഹനമെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് എത്തിയതാണ്. വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയശേഷം അവരുണരുന്നതിന് മുൻപ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നുപേരുടെയും രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി കേസെടുത്തശേഷം അവരോടൊപ്പം വിട്ടയച്ചു.
Leave A Comment