പാക്കിസ്ഥാനിൽ ഇത്തവണ പുതുവത്സരാഘോഷം ഇല്ല; കാരണം...
കറാച്ചി: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരോധിച്ച് പാക്കിസ്ഥാൻ സർക്കാർ. പലസ്‌തീനിലെ ജനങ്ങളോടുള്ള ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.
പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലും വെസ്റ്റ് ബാങ്കിലും അടിച്ചമർത്തപ്പെട്ട പല സ്തീനികളുടെ വംശഹത്യയിൽ രാജ്യവും മുസ്ലിം സഹോദരങ്ങളും അതീവ ദുഃഖിതരാണെന്ന് കാക്കർ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Leave A Comment