ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം പരാജയമെന്ന് ദക്ഷിണ കൊറിയ
പ്യോംങ്യാംഗ്: ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം പരാജയമെന്ന് ദക്ഷിണ കൊറിയൻ സൈന്യം. ഉത്തരകൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) കടലിൽ തകർന്നുവീണതായാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്.
കൊറിയൻ മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിച്ച് ഉത്തര കൊറിയ മിസൈൽ പരീക്ഷണം തുടരുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി മിസൈൽ പരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തിയിരുന്നു. ഇത് മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം 10 ലധികം മിസൈലുകളാണ് ഉത്തര കൊറിയ തൊടുത്തുവിട്ടത്. ഇതിലൊന്ന് ദക്ഷിണ കൊറിയയുടെ അതിർത്തിക്ക് സമീപം വരെ എത്തി. ദക്ഷിണ കൊറിയയും മിസൈൽ പരീക്ഷണം നടത്തുകയും ഉത്തര കൊറിയൻ ജലാതിർത്തിയിൽ മിസൈൽ പതിക്കുകയും ചെയ്തിരുന്നു.
Leave A Comment