ഗൾഫിൽ ബോട്ട് അപകടത്തിൽ സഹോദരങ്ങളായ മലയാളി കുട്ടികൾക്ക് ദാരുണാന്ത്യം
ഒമാൻ : ഗൾഫിൽ ബോട്ട് അപകടത്തിൽ സഹോദരങ്ങളായ മലയാളി കുട്ടികൾ മരിച്ചു. ഒമാനിലെ ഖസബിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചത്.പുള്ളാവൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽ പെട്ടത്. മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) മരിച്ചത്. മാതാപിതാക്കൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്
Leave A Comment