ആക്രമണം അവസാനിപ്പിച്ചു; സൈന്യത്തെ പ്രശംസിച്ച് ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ടാണ് ഇറാൻ പ്രസിഡൻ്റ് ഇക്കാര്യം വ്യക്തമാ ക്കിയത്.
ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞു. ഇസ്രയേലിന്റെ സൈനിക താവളങ്ങൾ ആയിരുന്നു ലക്ഷ്യമിട്ടതെന്നും റെയ്‌സി വിവരിച്ചു.
പ്രസിഡന്റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി വ്യക്തമാക്കി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ തങ്ങളുടെ കാഴ്ച്പ്പാടിൽ അവസാനിച്ചു. ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടിയെന്നുമാണ് ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരി വ്യക്തമാക്കിയത്.
ഇന്ന് രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ് ഡ്രോൺ തൊടുത്തത്.
Leave A Comment