അന്തര്‍ദേശീയം

പാകിസ്ഥാൻ്റെ വാനമ്പാടി നയ്യാര നൂര്‍ അന്തരിച്ചു

കറാച്ചി:പാക്കിസ്ഥാനി ​ഗായിക നയ്യാര നൂര്‍ അന്തരിച്ചു. 71 വയസായിരുന്നു. അസുഖബാധിത കറാച്ചിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.​ഗസല്‍ ​ഗാനത്തിലൂടെ പാക്കിസ്ഥാനിലും ഇന്ത്യയിലുമുള്ള സം​ഗീത പ്രേമികളുടെ ഹൃദയം കവര്‍ന്ന ​ഗായികയാണ്. ഇന്ത്യയില്‍ ജനിച്ച നയ്യാര പിന്നീട് പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.

1050ല്‍ അസമിലെ ​ഗുവാഹത്തിയിലാണ് നയ്യാര ജനിച്ചത്. ഇന്ത്യന്‍ മുസ്ലീം ലീ​ഗിന്റെ സജീവപ്രവര്‍ത്തകനായിരുന്നു നയ്യാരയുടെ പിതാവ്. ഇന്ത്യ- പാക് വിഭജനത്തിനു മുന്‍പ് മുഹമ്മദലി ജിന്ന അസം സന്ദര്‍ശിച്ചപ്പോള്‍ അതിഥേയനായത് അദ്ദേഹമായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലഹോറിലേക്ക് 1958ലാണ് നയ്യാരയും കുടുംബവും കുടിയേറുന്നത്.

Leave A Comment