തിരിച്ചടിച്ച് ഇസ്രയേൽ; മരണസംഖ്യ 300 ആയി
ജറൂസലേം: ഗാസയില്‍ ഹമാസിന് നേരെ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ മരണസംഖ്യ 300 കടന്നു. 2,000ത്തോളം ആളുകൾക്ക് പരിക്കേറ്റതായുമാണ് വിവരം.ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ തിരിച്ചടിക്കുകയായിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്
ഹമാസിന്റെ 17 കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. അതേസമയം, നിരവധി ഇസ്രയേലികൾ ഹമാസിന്റെ പിടിയിലായതായും റിപ്പോർട്ടുണ്ട്.
Leave A Comment