അന്തര്‍ദേശീയം

യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും നൊബേൽ ജേതാവുമായ ഹെൻറി കിസ്സിൻജർ അന്തരിച്ചു

വാഷിങ്ടൻ: നൊബേൽ സമാധാന പുരസ്കാര ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഹെൻറി കിസ്സിൻജർ (100) അന്തരിച്ചു. കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കൺസൾട്ടൻസി സ്ഥാപനമായ കിസ്സിൻജർ അസോഷ്യേറ്റ്സ് അറിയിച്ചു. 

100 വയസ്സായിട്ടും രാഷ്ട്രീയവൃത്തങ്ങളിലും മറ്റും നിറസാന്നിധ്യമായിരുന്ന കിസ്സിൻജർ ഇക്കഴിഞ്ഞ ജൂലൈയിൽ ചൈനീസ് പ്രസി‍ഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ചൈനയിൽ എത്തിയിരുന്നു. 

യുഎസ് പ്രസിഡന്റുമാരായ റിച്ചർഡ് നിക്സന്റെയും ഗെറാൾഡ് ഫോർഡിന്റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.

നിക്സന്റെ കീഴില്‍ പ്രവർത്തിച്ചിരുന്നപ്പോൾ 1970കളിലെ പല ആഗോള വിഷയങ്ങളിലും കിസ്സിൻജർ സ്വീകരിച്ച അഭൂതപൂർവമായ നയങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചൈനയിലേ…

Leave A Comment