അന്തര്‍ദേശീയം

പാക് അധിനിവേശ കശ്മീര്‍ വിദേശ ഭൂമിയെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീര്‍ എന്ന ആസാദ് കശ്മീര്‍ വിദേശ ഭൂമിയെന്ന് പാകിസ്ഥാന്‍. ഇസ്ലാമാബാദ് കോടതിയിലാണ് പാകിസ്ഥാന്‍ അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം.

ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ. എന്ന സിനിമ ഡയലോഗ് ഓര്‍മ വരും പാക് അധിനിവേശ കശ്മീറുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ പാകിസ്ഥാന്‍ നടത്തിയ പ്രസ്താവന. പാക് അധിനിവേശ കശ്മീര്‍ ഫോറിന്‍ ടെറിട്ടറി അഥവാ വിദേശ ഭൂമിയാണെന്നാണ് ഇസ്ലാമാബാദ് കോടതിയെ പാക്‌സിഥാന്‍ അറിയിച്ചിരിക്കുന്നത്.

കശ്മീരി കവിയും മാധ്യമപ്രവര്‍ത്തകനുമായ അഹമ്മദ് ഫര്‍ഹാദ് ഷായെ തട്ടിക്കൊണ്ടുപോയ കേസ് ഇസ്ലാമാബാദ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ സ്വന്തമായി ഭരണഘടനയും കോടതിയും ഉള്ള വിദേശ പ്രദേശമാണ് എന്നാണ് പാകിസ്ഥാന്‍ അറ്റോര്‍ണി ജനറല്‍ ഇസ്ലമാബാദ് കോടതിയില്‍ പറഞ്ഞത്.

പാക് അധിനിവേശ കശ്മീരിലെ കോടതി വിധികളെ വിദേശ കോടതിയിലെ വിധിയെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം. ഇതോടെ ഇസ്ലാമാബാദ് കോടതി ജഡ്ജി പിന്നെ എങ്ങനെയാണ് പാകിസ്ഥാന്‍ മിലിറ്ററി പാക് അധിനിവേശ കശ്മീരില്‍ പ്രവേശിക്കുകയെന്നും  കുറ്റപ്പെടുത്തി.

ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, പഞ്ചാബ്, സിന്ധ് എന്നീ പ്രവിശ്യകളും ഫെഡറല്‍ തലസ്ഥാനവും ഉള്‍ക്കൊള്ളുന്നതാണ് പാകിസ്ഥാന്‍ എന്നാണ് പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്ന്, ക്ലോസ് രണ്ടില്‍ പറയുന്നത്. എന്നാല്‍ പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ വ്യക്തതയില്ല.

കശ്മീരിനെകുറിച്ച് പാക് ഭരണഘടനയുടെ 257ാം അനുച്ഛേദത്തില്‍ മാത്രമാണ് പരാമര്‍ശിക്കുന്നതും. 1947ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പ്രദേശമാണ് പാക് അധിനിവേശ കശ്മീര്‍. പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായാണ് ഇന്ത്യ എല്ലാക്കാലവും കണക്കാക്കന്നത്.

Leave A Comment