അന്തര്‍ദേശീയം

സിറിയയിലേക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം.

സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. സിറിയയില്‍ യാത്രക്കാര്‍ക്ക് കടുത്ത അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നാണ് മുന്നറിയിപ്പ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് സര്‍ക്കാരിനെതിരെ, ടര്‍ക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. 2020-ന് ശേഷം സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്.

Leave A Comment