അമേരിക്കയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; 10 പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 10 പേർ കൊല്ലപ്പെട്ടു. യുഎസിലെ ന്യൂ ഓർലിയൻസിൽ ആണ് സംഭവം. 30ഓളം പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലാണ് സംഭവം.പുതുവത്സര ദിനത്തിൽ അതിരാവിലെയാണ് ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറിയത്. കാറിന്റെ ഡ്രൈവർ വെടിയുതിർത്തെന്നും പൊലീസ് അക്രമിക്ക് നേരെ തിരിച്ചും വെടിയുതിർത്തുവെന്നും റിപ്പോർട്ടുണ്ട്. ഫ്രഞ്ച് ക്വാർട്ടറിൻ്റെ ഭാഗമായ ഈ സ്ഥലം രാത്രികാല വിനോദ പരിപാടികൾക്ക് പേരുകേട്ടതാണ്.
Leave A Comment