വിഖ്യാത സംവിധായകൻ ഗൊദാർദ് അന്തരിച്ചു
പാരീസ്: വിഖ്യാത സംവിധായകനും ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ഗൊദാർദ് (91) അന്തരിച്ചു. 1950-കളിലും 60-കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ‘പൊളിറ്റിക്കല്‍ സിനിമ’യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും ഗൊദാർദ് ശക്തമായ സാന്നിധ്യമായി.
ബ്രെത്ത് ലസ്, വീക്കെന്‍ഡ്, ലാ ചീനോയിസ്, കണ്ടംപ്റ്റ്, പ്രീംഹോം കാര്‍മെന്‍,ദ ലിറ്റില്‍ സോള്‍ജ്യര്‍, മൈ ലൈഫ് ടു ലിവ്, ലെ കരാബിനീസ്, തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.
Leave A Comment