അന്തര്‍ദേശീയം

ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടി; 129 പേർ കൊല്ലപ്പെട്ടു

മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് വ്യക്തമാക്കി. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.

ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇതുവരെ 127 പേര്‍ കൊല്ലപ്പെട്ടു. അതില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇരുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചുവപ്പും നീലയും ജഴ്‌സിയണിഞ്ഞ ആരാധകര്‍ സ്‌റ്റേഡിയത്തിലുണ്ടായ ഇന്‍ഡൊനീഷ്യന്‍ സുരക്ഷാ വിഭാഗത്തോട് നേരിട്ട് ആക്രമണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Leave A Comment