അന്തര്‍ദേശീയം

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു; രാജി അധികാരമേറ്റ് 44ആം ദിവസം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. അധികാരമേറ്റ് 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ലിസ് ട്രസിന്റെ രാജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചു.

കഴിഞ്ഞയാഴ്ച ലിസ് ട്രസ് സര്‍ക്കാര്‍ ധനമന്ത്രി ക്വാസി ക്വാര്‍ട്ടേങിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ത്യന്‍ വംശജ സുവെല്ല ബ്രാവര്‍മാനും സ്ഥാനമൊഴിഞ്ഞു.

ജനാഭിലാഷം പാലിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചു. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരും. ഒരാഴ്ചയ്ക്കുള്ള പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നും ലിസ് ട്രസ് പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.

Leave A Comment