അന്തര്‍ദേശീയം

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും; പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ലണ്ടൻ:കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും.എതിരാളി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് ഋഷി സുനകിന് എതിരാളികളില്ലാതെയായി. 

190 എംപിമാരാണ് ഋഷി സുനകിനെ പിന്തുണച്ചത്. നൂറ് എംപിമാരുടെ പിന്തുണ പോലും നേടാന്‍ എതിരാളിയായ പെന്നി മോര്‍ഡന്റിന് സാധിച്ചില്ല. മത്സരത്തില്‍ പങ്കെടുക്കുന്നതിന് നൂറ് എംപിമാരുടെയെങ്കിലും പിന്തുണ നേടണം. ഇതിനെ തുടര്‍ന്ന് പെന്നി മോര്‍ഡന്റ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് ആദ്യമായാണ്. സാമ്ബത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ഋഷി സുനകിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്നത്.

Leave A Comment