അന്തര്‍ദേശീയം

സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം, കുത്തേറ്റ് നിലത്ത് വീണു

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെ സ്‌റ്റേജിലായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി നിലത്ത് വീണു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.

Leave A Comment