അന്തര്‍ദേശീയം

ഈജിപ്‌ത് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ഡോ :സലീം നദ്‌വി വെളിയമ്പ്രക്ക്‌ ക്ഷണം

ഈജിപ്‌ത് പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ് സീസിയുടെ രക്ഷാ കർതൃത്വത്തിൽ, 
ഈജിപ്ത് ഇസ്ലാമിക
 മന്ത്രാലയത്തിന്റെ കീഴിലുള്ള സുപ്രീം കൌൺസിൽ സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാം അന്താരാഷ്ട്ര പണ്ഡിത സമ്മിറ്റിലേക്ക് ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ ഡോ :സലീം നദ്‌വി വെളിയമ്പ്രക്ക് ക്ഷണം ലഭിച്ചു. 
സെപ്റ്റംബർ 24-25തിയ്യതികളിൽ നടക്കുന്ന സമ്മേളനം,  ഗവേഷണം ആധുനിക സാധ്യതകൾ എന്ന തലക്കെട്ടിലാണ് നടക്കുക. "ഗവേഷണം, ആധുനിക, പൗരണിക രീതികൾ എന്ന വിഷയത്തിലുള്ള  സലീം നദ്‌വി യുടെ പഠനം സമ്മേളനത്തിൽ അവതരിപ്പിക്കും 

റാബിത, വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റി കൌൺസിൽ, വേൾഡ് മോഡറേഷൻ ഫോറം തുടങ്ങിയ നിരവധി അന്താരാഷ്ട്ര വേദികളിൽ സ്ഥിരം ക്ഷണിതാവായ ഡോ :നദ്‌വി ചേരമാൻ ജുമാ മസ്ജിദ് ഖത്തീബും  വെളിയമ്പ്രയിൽ സ്ഥാപിതമായ താബ നോളജ് ആൻഡ് റിസർച്ച് പാർക്ക് എക്സിക്യൂട്ടീവ് ചെയർമാനുമാണ്.

ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട നൂറു പണ്ഡിതരിൽ ഒരാളായി ജോർദാനിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.

Leave A Comment