അന്തര്‍ദേശീയം

ഭൂ​ക​മ്പ ദു​ര​ന്തം: മ​ര​ണം 20,000 ക​ട​ന്നു

ഗാ​സി​യ​ൻ​ടെ​പ്: തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും വ​ന്‍​നാ​ശം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20,000 ക​ട​ന്നു. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ ദോ​സ്ത് എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ സം​ഘം എ​ത്തി​യി​ട്ടു​ണ്ട്.

ഇ​സ്തം​ബു​ളി​ലും അ​ദാ​ന​യി​ലും ഇ​ന്ത്യ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മ​രു​ന്നു​ക​ള​ട​ക്കം ഇ​വി​ടെ എ​ത്തി​ക്കു​ന്നു​ണ്ട്. തു​ർ​ക്കി​യി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യ്ക്കൊ​പ്പം ചേ​ർ​ന്ന് ര​ക്ഷാ​ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ 51 പേ​രെ​ക്കൂ​ടി ഇ​ന്ത്യ അ​യ​ച്ച​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​തു​ൽ ക​ർ​വാ​ൾ അ​റി​യി​ച്ചു.

ഡോ​ക്ട​ർ​മാ​രും, അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​ൻ വൈ​ദ​ഗ്ധ്യ​മു​ള്ള നാ​യ്ക്ക​ളും സം​ഘ​ത്തി​നൊ​പ്പു​മു​ണ്ട്. 99 പേ​ര​ട​ങ്ങു​ന്ന ക​ര​സേ​നാ പാ​രാ മെ​ഡി​ക് സം​ഘ​വും തു​ർ​ക്കി​യി​ലെ​ത്തി. ഇ​വ​ർ ഭൂ​ക​മ്പം കൂ​ടു​ത​ൽ ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച​ത്തേ​ക്ക് തു​ർ​ക്കി​യി​ൽ ത​ങ്ങാ​ൻ പാ​ക​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം തു​ർ​ക്കി​യി​ലേ​ക്ക് പോ​യ​തെ​ന്നും അ​തു​ൽ ക​ർ​വാ​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​തി​ശൈ​ത്യ​വും മ​ഴ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ത് കൂ​ടു​ത​ൽ ജീ​വ​ൻ പൊ​ലി​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​പ​ക​ടം ന​ട​ന്ന് 72 മ​ണി​ക്കൂ​ർ പി​ന്നി​ട്ട​തി​നാ​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​വ​രെ ഇ​നി ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​ഞ്ഞു​വ​രു​ന്ന​താ​യി വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave A Comment