ടെൽക് സൊസൈറ്റിയിൽ മൊബൈൽ ബാങ്കിങ് ആപ്പ്
അങ്കമാലി : സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച ബാങ്കിങ് സേവനം നൽകുന്നത് സഹകരണ സംഘങ്ങളുടെ പ്രവർത്തനം മികവുറ്റതാക്കാൻ സഹായിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അങ്കമാലി ടെൽക് എംപ്ലോയീസ് സഹകരണസംഘം നടപ്പാക്കിയിട്ടുള്ള മൊബൈൽ ബാങ്കിങ് ആപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് പി.സി. ബിനോയ് അധ്യക്ഷനായി.
സെക്രട്ടറി എം.വി. വർഗീസ്, പി.കെ. റഷീദ്, കെ.എം. രാകേഷ്, ജെ. അരുൺകുമാർ, കെ.പി. ലിൻസൻ, സി.പി. ഷൈലജ, വി.കെ. ലീന, കെ.വി. യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു
Leave A Comment