അന്തര്‍ദേശീയം

ഇന്‍ഡിഗോയുടെ മറ്റൊരു ബസിന് കൂടി പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: ഇന്‍ഡിഗോ വിമാനകമ്പനിയുടെ മറ്റൊരു ബസിനുകൂടി പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. ഇതോടെ രണ്ടുബസുകളും കൂടി 86,940 രൂപ പിഴയടയ്ക്കണമെന്ന് മലപ്പുറം ആര്‍ടിഒ സിവിഎം ഷെരീഫ് പറഞ്ഞു. ഇപ്പോള്‍ ഇന്‍ഡിഗോ ബസുകള്‍ക്ക് പിഴ ചുമത്തുന്നതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റണ്‍വെയില്‍ ഓടുന്ന ബസുകള്‍ അവസരം കിട്ടിയപ്പോള്‍ പിടിച്ചതാണെന്നും ഇത് സംബന്ധിച്ച്‌ ഇന്‍ഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായും മലപ്പുറം ആര്‍ടിഒ അറിയിച്ചു. ഇന്നലെ ഇന്‍ഡിഗോയുടെ ഒരു ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഫറോക്ക് ചുങ്കത്തെ വര്‍ക് ഷോപ്പില്‍ എത്തിച്ചപ്പോഴായിരുന്നു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനു കഴിഞ്ഞ ദിവസം ഇതേ വിമാന കമ്പനി 3 ആഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

Leave A Comment