അന്തര്‍ദേശീയം

ഉറങ്ങിക്കിടക്കുന്നവരുടെ മേൽ ട്രക്ക് പാഞ്ഞു കയറി നാല് മരണം

ഡല്‍ഹിയില്‍ അമിതവേഗത്തില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറി നാലു മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സീമാപുരിയില്‍ റോഡരുകില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് നിര്‍ത്താതെ പോയി. അര്‍ധരാത്രി 1.51ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് അപകടത്തെക്കുറിച്ച് സന്ദേശം ലഭിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലുമാണ് മരിച്ചത്. ചികില്‍സയിലിരിക്കെയാണ് നാലാമന്‍ മരിച്ചത്. ഡ്രൈവറെ പിടികൂടുന്നതിന് പ്രത്യേക സംഘം രൂപീകരിച്ച് െപാലീസ് തിരച്ചില്‍ ശക്തമാക്കി.

Leave A Comment