അന്തര്‍ദേശീയം

അമേരിക്കയിലെ മിസൗറിയില്‍ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു

അമേരിക്കയിലെ മിസൗറിയില്‍ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു.സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. ആറ് പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആക്രമണ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.

Leave A Comment