അന്തര്‍ദേശീയം

കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ കോളേജ് അലുംനി അസോസിയേഷൻ യു .എ.ഇ ചാപ്റ്റർ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

ദുബായ് :കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ കോളേജ് അലുംനി അസോസിയേഷൻ  യു .എ.ഇ ചാപ്റ്റർ   സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു .  ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ കെ.കെ.ടി.എം കോളേജ് അലുംനി  അംഗങ്ങളായ എഴുത്തുകാരെയും രചനകളെയും പരിചയപ്പെടുത്തുകയും  ആദരിക്കുകയും ചെയ്തു .  
 അക്കാഫ് അസോസിയേഷൻ ട്രഷറർ  നൗഷാദ് മുഹമ്മദ്  ചടങ്ങ്  ഉദ്ഘാടനം നിർവഹിച്ചു .

  എഴുത്തുകാരെ  ആദരിക്കുന്നതോടൊപ്പം രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാനുള്ള പരിപാടിയും പ്രഖ്യാപിച്ചു. റിട്ട. പോലീസ് ഓഫീസർ മുഹമ്മദ് റാഫിയുടെ "എന്റെ കുറ്റാന്വേഷണ യാത്രകൾ", മനോജ് രാധാകൃഷ്ണന്റെ "പല കാലങ്ങളിൽ ചില മനുഷ്യർ", അനസ് മാള യുടെ "മറിയം  എന്ന പെണ്ണാട്" എന്നീ   പുസ്തകങ്ങളാണ് പരിചയപ്പെടുത്തിയത്  .

ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.  പ്രസിഡന്റ് ഷാജി അബ്ദുൽ കാദർ, പ്രദീപ് കുമാർ രാജ, എ.കെ ബീരാൻ കുട്ടി , ജനറൽ സെക്രട്ടറി രമേഷ്  മാധവൻ  ,ഷാജഹാൻ കരുവന്നൂർ, സുനിൽ രാജ്, സലിം ബഷീർ, അജിത്ത്  പോളക്കുളത്ത്, ബാബു ഡേവിസ്  ,അഷ്‌റഫ് കൊടുങ്ങല്ലൂർ,  നജീബ്  ഹമീദ്  എന്നിവർ  പങ്കെടുത്തു .

 

Leave A Comment