കേരളം

വിഷുവിന് ഇരട്ടി സന്തോഷം; ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ഒ​രു​മി​ച്ചെത്തും

തി​രു​വ​ന​ന്ത​പു​രം: വി​ഷു പ്ര​മാ​ണി​ച്ച് ര​ണ്ട് മാ​സ​ത്തേ​ക്കു​ള്ള ക്ഷേ​മ പെ​ൻ​ഷ​ൻ ഒ​രു​മി​ച്ച് ന​ൽ​കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ഏ​പ്രി​ൽ 10 മു​ത​ൽ തു​ക വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ 60 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ട് മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക​യാ​യ 3,200 രൂ​പ ഒ​രു​മി​ച്ച് ന​ൽ​കു​ന്ന​ത് വി​ഷു​ക്കൈ​നീ​ട്ട​മാ​യി ആ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി 1,871 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു.

Leave A Comment