കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 266 കേസുകൾ, ഇന്നലെ 2 മരണം
ന്യൂഡല്‍ഹി: കേരളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോഗികൾ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ട് കൊവിഡ് മരണവും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി.
Leave A Comment