പ്ലക്കാർഡും വാക്ക്പോരും; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ ഇന്നും നിയമസഭയിൽ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും ഒന്‍പത് മിനിട്ടാണ് സഭ ഇന്ന് ചേര്‍ന്നത്.
ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫാക്കി. പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടിവിയില്‍ കാണിച്ചില്ല. പ്ലേക്കാർഡുമായി പ്രതിപക്ഷം നടുതളത്തിൽ ഇറങ്ങി. പ്രതിപക്ഷം സഹകരിക്കാത്തത് നിരാശാജനകമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
അതേസമയം, വാദികളായ ഏഴ് എംഎല്‍എമാര്‍ പ്രതികളായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
Leave A Comment