സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; സചിൻദേവിനെതിരേ പരാതി നൽകി കെ.കെ.രമ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് സചിൻദേവ് എംഎൽഎക്കെതിരേ പരാതി നൽകി കെ.കെ.രമ എംഎൽഎ. നിയമസഭാ സ്പീക്കർക്കും സൈബർ സെല്ലിനുമാണ് കെ.കെ.രമ പരാതി നൽകിയിരിക്കുന്നത്.
നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ രമയുടെ പരിക്ക് വ്യാജമാണെന്ന് സച്ചിൻദേവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി.
തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ സച്ചിൻദേവ് അപവാദ പ്രചാരണം നടത്തുകയാണ്. വിവിധ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് അദ്ദേഹം. സിപിഎമ്മിന്റെ സൈബർ അണികളുടെ നിലവാരത്തിലേക്ക് എംഎൽഎ തരംതാണെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
Leave A Comment