നിയമസഭയില്‍ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ സമരപരിപാടിയുമായി പ്രതിപക്ഷം. ഇന്ന് മുതല്‍ അഞ്ച് എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലത്തേയ്ക്ക് സത്യാഗ്രഹ സമരം നടത്തും.അന്‍വര്‍ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്ദീന്, എ.കെ.എം.അഷ്റഫ്, ഉമാ തോമസ് എന്നിവരാണ് സത്യാഗ്രഹമിരിക്കുക. പ്രതിപക്ഷം ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകാതെ സഭാനടപടികളുമായി സഹകരിച്ചുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ അറിയിച്ചു.
Leave A Comment