വി മുരളീധരൻ കേരളത്തിൽ കൊണ്ടുവന്ന പദ്ധതി ഏതെന്ന് പറയാമോ?:വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരൻ ചിലപ്പൻകിളിയെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വി. മുരളീധരൻ മുൻകൈയെടുത്തു കേരളത്തിൽ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേരു പറയാമോയെന്നും മന്ത്രി വി. ശിവൻകുട്ടി.
വി. മുരളീധരൻ കേരളത്തിൽ വരുന്നതു തന്നെ പ്രസ്താവന ഇറക്കാനാണ്. എം.വി.ഗോവിന്ദനെ അപഹസിക്കാൻ എന്ത് അനുഭവ സാന്പത്താണു മുരളീധരനുള്ളത്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം.വി. ഗോവിന്ദൻ.
അദ്ദേഹത്തെക്കുറിച്ചാണ് മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങൾ പറയുന്നത്. മുരളീധരനു ജനപിന്തുണ ഇല്ല. ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് മുരളീധരൻ.
ഏക സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിനു പിന്നിലുണ്ട്. അത് കേരളത്തിൽ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
Leave A Comment