ആന്റണി പറഞ്ഞത് കോൺഗ്രസ് നയം: പിന്തുണച്ച് സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവനയെ അനുകൂലിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആന്റണി പറഞ്ഞത് കോൺഗ്രസ് നയമാണ്. കുറിതൊട്ടവരെ മാറ്റിനിർത്തരുതെന്നാണ് കോൺഗ്രസ് നയം.
പള്ളികളിലും അമ്പലങ്ങളിലും പോകുന്നവരെ വർഗീയവാദികളായി കോൺഗ്രസ് കാണാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് വർഗീയ നിറം നൽകി മുതലെടുക്കുന്നത് സിപിഎമ്മും ബിജെപിയുമാണ്.
ഇഷ്ടമുള്ള ആചാര അനുഷ്ഠാനങ്ങള്‍ തെരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും ഓരോ പൗരനും അവകാശമുണ്ട്. പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വര്‍ഗീയ വാദികളാവുന്നില്ല.
കോണ്‍ഗ്രസിന് ജാതി, മതം, ഭാഷ, വര്‍ഗം, വര്‍ണ്ണം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണാനാവില്ല. എന്നാല്‍, വിശ്വാസികള്‍ക്ക് വര്‍ഗീയ നിറം നല്കി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളത്.
ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പൊതുരാഷ്ട്രീയ ബോധത്തില്‍ നിന്നുള്ളതാണ്. എല്ലാ മതേതര മനസുകളെയും ഒപ്പം നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് സംസ്കാരം. ഇന്ത്യന്‍ ഭരണഘടനയെ ഉള്‍ക്കൊള്ളുകയും ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന മതേതരവാദികളായ ആരെയും കോണ്‍ഗ്രസ് ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും കെ. സുധാകരന് പറഞ്ഞു.
Leave A Comment