സ്വർണ്ണക്കപ്പിനായുള്ള പോരിൽ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട്, നാളെ നിർണ്ണായകം
കോഴിക്കോട് : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണകപ്പിനായുള്ള നിര്‍ണ്ണായക പോരില്‍ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നില്‍. 808 പോയിന്‍റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 802 പോയിന്‍റാണ്. ചാംപ്യന്‍ പട്ടത്തിനായുള്ള സ്കൂളുകളുടെ പോരാട്ടത്തില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിനെ പിന്തള്ളി ആലത്തൂർ ഗുരുകുലം സ്കൂള്‍ കുതിപ്പ് തുടരുകയാണ്. അതെസമയം കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞുവെച്ചു.
അവസാന ലാപ്പില്‍ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിൻറ കുതിപ്പിന് ആക്കം കൂട്ടിയത് നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ്.
കലോത്സവത്തിന്‍റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാംപ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിലെത്തി. തുടര്‍ച്ചയായ 10ാം കിരീടമെന്ന സ്വപ്നവുമായാണ് ഗുരുകുലത്തിൻറെ അവസാന ലാപ്പിലെ മുന്നേറ്റം.
Leave A Comment