പ്രിയാ വർഗീസും ദീപ നിശാന്തും ഉത്തരക്കടലാസുകൾ പൂർണമായി നോക്കിയില്ല: എ ജയശങ്കർ
കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ അധ്യാപികയായ പ്രിയ വർഗീസിനെതിരെ അഭിഭാഷകന്‍ എ.ജയശങ്കര്‍. തൃശൂർ കേരള വർമ്മ കോളജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്ക് ലഭിച്ച ഉത്തരക്കടലാസ് പൂർണമായി നോക്കിയില്ലെന്നും അത് വഴി പരീക്ഷ ഫലം ആറുമാസം താമസിച്ചെന്നും എ. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഓഡിറ്റ് റിപ്പോർട്ടും ജയശങ്കർ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.
നിർബന്ധമായും നോക്കേണ്ടിയിരുന്ന ഉത്തരക്കടലാസുകളുടെ എണ്ണം 165 ആയിരിക്കെ വെറും 35 എണ്ണം മാത്രമാണ് പ്രിയ വർഗീസ് മൂല്യ നിർണയം നടത്തിയത്. 130 എണ്ണം തിരിച്ചയച്ചു. കേരള വർമ്മ കോളജിലെ അധ്യാപിക ദീപ നിശാന്തും ഇത് തന്നെയാണ് ചെയ്തതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
എന്നാൽ പോസ്റ്റിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്തെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ എത്ര കോളജുകളുണ്ടെന്നും അതിൽ എത്ര മലയാളം അധ്യാപകരുണ്ടെന്നും അന്വേഷിക്കുക. അവരിൽ എത്ര പേർ സ്ഥിരമായി മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട് എന്ന് സമയമുണ്ടെങ്കിൽ അന്വേഷിക്കുക. മേൽപ്പറഞ്ഞ പേരുകാർ സർവീസിൽ കയറിയതിനു ശേഷം എത്ര ക്യാമ്പ് നടന്നിട്ടുണ്ട് എന്നും അതിൽ ഏതൊക്കെ ക്യാമ്പുകളിൽ അവർ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്നും അന്വേഷിക്കുക. ഉത്തരം കിട്ടുമെന്നും ദീപ കുറിച്ചു.
Leave A Comment