മാധ്യമങ്ങള്‍ അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാറി - എംബി രാജേഷ്
തിരുവനന്തപുരം: മധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എം.ബി രാജേഷ്. മാധ്യമങ്ങള്‍ അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാറിയിരിക്കുന്നുവെന്നും ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മാധ്യമങ്ങള്‍ക്ക് നേരേയുള്ള മന്ത്രിയുടെ വിമര്‍ശനം.
അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാധ്യമങ്ങള്‍ മാറുന്നത് ജനാധിപത്യത്തെ സംബന്ധിച്ച് നിരാശാജനകമായ കാര്യമാണ്. തുറങ്കിനും തോക്കിനും മധ്യേയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്യമെന്നും എംബി രാജേഷ് പറഞ്ഞു.
Leave A Comment