കേന്ദ്രബജറ്റിനെ വിമർശിച്ച് ബാലഗോപാലും സതീശനും
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും ഉൾപ്പെടെ വിഹിതം കുറച്ചു. സഹകരണ മേഖലയിലേക്ക് കേന്ദ്രസർക്കാർ കടന്നുകയറുകയാണ്. എയിംസിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. എയിംസ് കേരളത്തിന് കിട്ടാൻ ഏറ്റവും അർഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ മേഖലയിലും കേരളത്തിന് പരിഗണന കിട്ടിയില്ല. പ്ലാന്റേഷൻ മേഖലയ്ക്ക് പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടതും പരിഗണിച്ചില്ല. പല പ്രധാന പദ്ധതികളുടെയും തുക കുറച്ചു. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതത്തിലും കേരളത്തോട് അവഗണനയാണെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ബജറ്റിലൂടെ കേന്ദ്ര സർക്കാർ കഴുത്ത് ഞെരിച്ച് കൊന്നെന്നും അദ്ദേഹം പറഞ്ഞു.
2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്. ഇന്ന് അവതരിപ്പച്ച ബജറ്റില്‍ 2023 - 24 വര്‍ഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളു. 29400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യുപിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സര്‍ക്കാരെന്നും സതീശന് പറഞ്ഞു.
ചെറുകിടക്കാര്‍, തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കോവിഡാനന്തര കാലഘട്ടത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായെന്നുള്ള യാഥാർഥ്യത്തിന് നേരെ ബജറ്റ് കണ്ണടയ്ക്കുന്നു.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനോ ഉള്ള പദ്ധതികളൊന്നും ബജറ്റിലില്ല. കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ കടാശ്വാസ പദ്ധതികളെ കുറിച്ചോ ബജറ്റ് മൗനം പാലിക്കുകയാണെന്നും സതീശൻ ആരോപിക്കുന്നു.
Leave A Comment