ഇന്ധന സെസിന് കാരണം കേന്ദ്രത്തിന്റെ പകപോക്കൽ നയങ്ങൾ:മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ പകപോക്കൽ നയങ്ങളാണ് ഇന്ധന സെസിന് നിർബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞെരുക്കി തോൽപ്പിച്ചുകളയാമെന്ന കേന്ദ്ര നയത്തിനു കുടപിടിക്കുന്ന പണിയാണ് യുഡിഎഫ് ചെയ്യുന്നത്. യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2015ല്‍ ഇതിന്റെ പകുതിവില ഇല്ലാത്ത കാലത്ത് യുഡിഎഫ് ഒരു രൂപ സെസ് ഏര്‍പ്പെടുത്തി. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോൺഗ്രസ്. എണ്ണവില നിർണയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് ഇപ്പോൾ സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Leave A Comment